Malayalam

'സ്നേഹ'ത്തിന് സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരമുണ്ടോ?

ഉണ്ട്. (നിലവിലെ നിയമപ്രകാരം ഈ ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ ഡീഅഡിക്ഷനോ മനോരോഗങ്ങള്‍ക്കോ വേണ്ടി കിടത്തിച്ചികിത്സ നടത്താന്‍ അനുവാദമുള്ളൂ.)

ഉണ്ട്. (നിലവിലെ നിയമപ്രകാരം ഈ ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ ഡീഅഡിക്ഷനോ മനോരോഗങ്ങള്‍ക്കോ വേണ്ടി കിടത്തിച്ചികിത്സ നടത്താന്‍ അനുവാദമുള്ളൂ.)

Posted 2 years agoby snehamsa21pho

പതിനെട്ടു വയസ്സിനു താഴെയുള്ളവരെ അഡ്മിറ്റ്‌ ചെയ്യുമോ?

ചെയ്യും. പക്ഷേ, 'മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്റ്റ് 2017' അനുശാസിക്കുന്നതു പ്രകാരം, കൂടെ ഒരു ബൈസ്റ്റാന്റര്‍ നില്‍ക്കേണ്ടി വരും. പെണ്‍കുട്ടികളുടെ കൂടെ സ്ത്രീകള്‍ നില്‍ക്കേണ്ടതും നിയമപ്രകാരം നിര്‍ബന്ധമാണ്.…

ചെയ്യും. പക്ഷേ, 'മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്റ്റ് 2017' അനുശാസിക്കുന്നതു പ്രകാരം, കൂടെ ഒരു ബൈസ്റ്റാന്റര്‍ നില്‍ക്കേണ്ടി വരും. പെണ്‍കുട്ടികളുടെ കൂടെ സ്ത്രീകള്‍ നില്‍ക്കേണ്ടതും നിയമപ്രകാരം നിര്‍ബന്ധമാണ്. പ്രായപൂര്‍ത്തിയെത്താത്തവരെ അഡ്മിറ്റ്‌ ചെയ്യുന്നത് 'സ്നേഹ'ത്തിന്റെ കോമ്പൌണ്ടില്‍ ആകില്ല, മെഡിക്കല്‍ വാര്‍ഡുകള്‍/റൂമുകള്‍ ഏതിലെങ്കിലും ആകും.

Posted 2 years agoby snehamsa21pho

ചികിത്സയെടുക്കാന്‍ സമ്മതമില്ലാത്ത രോഗികളെ അഡ്മിറ്റ്‌ ചെയ്യുമോ?

2018 മേയ് മാസത്തില്‍ ഇന്ത്യയില്‍ മാനസികാരോഗ്യ പരിചരണ നിയമം (മെന്റല്‍ ഹെല്‍ത്ത്‌ കെയര്‍ ആക്റ്റ്) 2017 എന്ന പുതിയ നിയമം നിലവില്‍ വന്നു. അതിന്‍പ്രകാരം, തനിക്കു രോഗമുണ്ടെന്നും…

2018 മേയ് മാസത്തില്‍ ഇന്ത്യയില്‍ മാനസികാരോഗ്യ പരിചരണ നിയമം (മെന്റല്‍ ഹെല്‍ത്ത്‌ കെയര്‍ ആക്റ്റ്) 2017 എന്ന പുതിയ നിയമം നിലവില്‍ വന്നു. അതിന്‍പ്രകാരം, തനിക്കു രോഗമുണ്ടെന്നും ചികിത്സയെടുക്കേണ്ടതുണ്ടെന്നും മനസ്സിലാക്കാനുള്ള ശേഷി നഷ്ടമായവരെ, അവര്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ഹാനി വരുത്തുന്നതോ വരുത്താവുന്നതോ ആയ രീതിയില്‍ പെരുമാറുന്നുണ്ടെങ്കില്‍ അവരുടെ സമ്മതമില്ലാതെ തന്നെ അഡ്മിറ്റ്‌ ചെയ്യാവുന്നതാണ്. അവരുടെ ലക്ഷണങ്ങള്‍ വിശദീകരിക്കുന്ന ഒരു നിര്‍ദ്ദിഷ്ട അപേക്ഷ ഒരു ബന്ധു ആശുപത്രിക്കു സമര്‍പ്പിച്ചാല്‍ മതിയാകും.

Posted 2 years agoby snehamsa21pho

മാനസികപ്രശ്നങ്ങള്‍ക്കു മരുന്നു കഴിച്ചാല്‍ കിഡ്നി കേടുവരും എന്നു കേള്‍ക്കുന്നതില്‍ വാസ്തവമുണ്ടോ?

സൈക്ക്യാട്രിയില്‍ ഉപയോഗിക്കപ്പെടുന്ന മുപ്പതിലധികം മരുന്നുകളില്‍ ലിഥിയം എന്ന മരുന്നു മാത്രമാണ്, അതും ഏറെക്കാലം അതുപയോഗിച്ചവരില്‍ നന്നേ ചെറിയൊരു ശതമാനത്തില്‍ മാത്രം, കിഡ്നിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ വരുത്താറുള്ളത്.

സൈക്ക്യാട്രിയില്‍ ഉപയോഗിക്കപ്പെടുന്ന മുപ്പതിലധികം മരുന്നുകളില്‍ ലിഥിയം എന്ന മരുന്നു മാത്രമാണ്, അതും ഏറെക്കാലം അതുപയോഗിച്ചവരില്‍ നന്നേ ചെറിയൊരു ശതമാനത്തില്‍ മാത്രം, കിഡ്നിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ വരുത്താറുള്ളത്.

Posted 2 years agoby snehamsa21pho

അല്ല. മുറികളും വാര്‍ഡുകളും വ്യത്യസ്തമാണ്.

Posted 2 years agoby snehamsa21pho

സിറോസിസ്, അപസ്മാരം, അനിയന്ത്രിതമായ പ്രമേഹം തുടങ്ങിയ ശാരീരികപ്രശ്നങ്ങള്‍ ഉള്ളവരെ അഡ്മിറ്റ്‌ ചെയ്യുമോ?

തീര്‍ച്ചയായും. "സ്നേഹം" ഒരു മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഭാഗമാണ്. ഫിസിഷ്യന്മാര്‍, ഗാസ്ട്രോഎന്ററോളജിസ്റ്റുമാര്‍, ന്യൂറോളജിസ്റ്റ്‌ എന്നിങ്ങനെ നാനാതരം വിദഗ്ദ്ധര്‍ ഇവിടെയുണ്ട്. അതേസമയം, ഗുരുതരമായ ശാരീരികപ്രശ്നങ്ങളുള്ളവരുടെ കൂടെ ബന്ധുക്കളോ മറ്റോ താമസിക്കേണ്ടി…

തീര്‍ച്ചയായും. "സ്നേഹം" ഒരു മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഭാഗമാണ്. ഫിസിഷ്യന്മാര്‍, ഗാസ്ട്രോഎന്ററോളജിസ്റ്റുമാര്‍, ന്യൂറോളജിസ്റ്റ്‌ എന്നിങ്ങനെ നാനാതരം വിദഗ്ദ്ധര്‍ ഇവിടെയുണ്ട്. അതേസമയം, ഗുരുതരമായ ശാരീരികപ്രശ്നങ്ങളുള്ളവരുടെ കൂടെ ബന്ധുക്കളോ മറ്റോ താമസിക്കേണ്ടി വരും.

Posted 2 years agoby snehamsa21pho

ദൂരസ്ഥലങ്ങളില്‍ നിന്നു വന്ന് അഡ്മിറ്റാവുന്നവര്‍ ഫോളോഅപ്പിന് അവിടെത്തന്നെ വരണമെന്നു നിര്‍ബന്ധമുണ്ടോ?

ഇല്ല. അതേസമയം, ആദ്യത്തെ രണ്ടോ മൂന്നോ ഫോളോ അപ്പ് സന്ദര്‍ശനങ്ങള്‍ക്ക് ഇവിടെത്തന്നെ വരുന്നതാവും ഉത്തമം. ഫോളോ അപ്പിന് ഇവിടെവരെ വരാന്‍ അസൌകര്യള്ളവര്‍ക്ക്, ആവശ്യമെങ്കില്‍, അവരുടെ അടുത്തുള്ള പ്രദേശങ്ങളില്‍…

ഇല്ല. അതേസമയം, ആദ്യത്തെ രണ്ടോ മൂന്നോ ഫോളോ അപ്പ് സന്ദര്‍ശനങ്ങള്‍ക്ക് ഇവിടെത്തന്നെ വരുന്നതാവും ഉത്തമം. ഫോളോ അപ്പിന് ഇവിടെവരെ വരാന്‍ അസൌകര്യള്ളവര്‍ക്ക്, ആവശ്യമെങ്കില്‍, അവരുടെ അടുത്തുള്ള പ്രദേശങ്ങളില്‍ അനുയോജ്യമായ കേന്ദ്രങ്ങളുണ്ടെങ്കില്‍ അങ്ങോട്ട്‌ വിശദമായ ചികിത്സാസമ്മറിയും റഫറല്‍ ലെറ്ററും നല്‍കുന്നതാണ്.

Posted 2 years agoby snehamsa21pho

അഡ്മിറ്റാവുന്നവര്‍ക്ക് എന്തെങ്കിലും വിനോദോപാധികള്‍ ലഭ്യമാണോ?

തീര്‍ച്ചയായും. ടെലിവിഷന്‍, റേഡിയോ, പത്രമാസികകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയും, ബാഡ്മിന്റണ്‍, ചെസ്, കാര്‍ഡ്സ്, കാരംസ്, ബോര്‍ഡ് ഗെയിമുകള്‍ തുടങ്ങിയവയ്ക്കുള്ള സംവിധാനവും വ്യായാമം, യോഗ എന്നിവക്കുള്ള സൌകര്യങ്ങളും ഇവിടെയുണ്ട്.

തീര്‍ച്ചയായും. ടെലിവിഷന്‍, റേഡിയോ, പത്രമാസികകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയും, ബാഡ്മിന്റണ്‍, ചെസ്, കാര്‍ഡ്സ്, കാരംസ്, ബോര്‍ഡ് ഗെയിമുകള്‍ തുടങ്ങിയവയ്ക്കുള്ള സംവിധാനവും വ്യായാമം, യോഗ എന്നിവക്കുള്ള സൌകര്യങ്ങളും ഇവിടെയുണ്ട്.

Posted 2 years agoby snehamsa21pho

മദ്യപാനത്തിനുള്ള ചികിത്സക്ക് ഏകദേശം എത്ര ദിവസം കിടക്കേണ്ടിവരും?

മദ്യപാനത്തിന്റെ തീവ്രതക്കും രോഗിയുടെ മാനസിക, ശാരീരിക അവസ്ഥകള്‍ക്കും അനുസരിച്ച് ഒരാഴ്ച മുതല്‍ ഒരു മാസം വരെ കിടക്കേണ്ടി വരാം.

മദ്യപാനത്തിന്റെ തീവ്രതക്കും രോഗിയുടെ മാനസിക, ശാരീരിക അവസ്ഥകള്‍ക്കും അനുസരിച്ച് ഒരാഴ്ച മുതല്‍ ഒരു മാസം വരെ കിടക്കേണ്ടി വരാം.

Posted 2 years agoby snehamsa21pho

രോഗികള്‍ക്ക് മൊബൈല്‍ഫോണ്‍, ലാപ്ടോപ് തുടങ്ങിയവ കൈവശം വെക്കാമോ?

ഇല്ല. നിബന്ധനകള്‍ക്ക് അനുസൃതമായി, ഞങ്ങളുടെ ഫോണില്‍ നിന്ന് അടുത്ത ബന്ധുക്കളെ വിളിക്കാനുള്ള സൌകര്യമുണ്ട്.

ഇല്ല. നിബന്ധനകള്‍ക്ക് അനുസൃതമായി, ഞങ്ങളുടെ ഫോണില്‍ നിന്ന് അടുത്ത ബന്ധുക്കളെ വിളിക്കാനുള്ള സൌകര്യമുണ്ട്.

Posted 2 years agoby snehamsa21pho

അഡ്മിറ്റാവുന്ന സമയത്ത് എത്ര രൂപ കെട്ടിവെക്കണം?

പതിനായിരം രൂപ. അതേസമയം, ഒരാഴ്ചത്തെയോ മറ്റോ ഹ്രസ്വകാല അഡ്മിഷനേ ആവശ്യമുണ്ടാവൂ എന്ന് അഡ്മിഷന്‍ സമയത്ത് സൈക്ക്യാട്രിസ്റ്റിനു തോന്നുകയാണെങ്കില്‍ അഡ്വാന്‍സ് അയ്യായിരം രൂപ മതിയാകും.

പതിനായിരം രൂപ. അതേസമയം, ഒരാഴ്ചത്തെയോ മറ്റോ ഹ്രസ്വകാല അഡ്മിഷനേ ആവശ്യമുണ്ടാവൂ എന്ന് അഡ്മിഷന്‍ സമയത്ത് സൈക്ക്യാട്രിസ്റ്റിനു തോന്നുകയാണെങ്കില്‍ അഡ്വാന്‍സ് അയ്യായിരം രൂപ മതിയാകും.

Posted 2 years agoby snehamsa21pho

അഡ്മിറ്റാവാന്‍ വരുമ്പോള്‍ ഏതു സമയത്താണ് അവിടെ എത്തേണ്ടത്?

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മണിക്കും ഉച്ചക്ക് പന്ത്രണ്ടരക്കും ഇടയില്‍ ഇവിടെയെത്തുന്നതാകും നല്ലത്. അല്ലെങ്കില്‍ വൈകുന്നേരം നാലിനും അഞ്ചിനും ഇടയില്‍. (സൈക്യാട്രിസ്റ്റ് അവധിയിലാണോ…

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മണിക്കും ഉച്ചക്ക് പന്ത്രണ്ടരക്കും ഇടയില്‍ ഇവിടെയെത്തുന്നതാകും നല്ലത്. അല്ലെങ്കില്‍ വൈകുന്നേരം നാലിനും അഞ്ചിനും ഇടയില്‍. (സൈക്യാട്രിസ്റ്റ് അവധിയിലാണോ എന്നറിയാന്‍ www.mind.in/op എന്ന പേജ് നോക്കുക.)

അടിയന്തിര സാഹചര്യങ്ങളില്‍ ഓ.പി. സമയം കഴിഞ്ഞുള്ള നേരങ്ങളിലും ഞങ്ങളുടെ അത്യാഹിത വിഭാഗത്തെ സമീപിക്കാവുന്നതാണ്. പക്ഷേ സൈക്യാട്രിസ്റ്റ് വന്നു കണ്ട് 'സ്നേഹ'ത്തില്‍ അഡ്മിറ്റ്‌ ചെയ്യാന്‍ തീരുമാനിക്കുന്നതു വരേയ്ക്കും രോഗിയുടെ കൂടെ ആരെങ്കിലും നില്‍ക്കേണ്ടിവരും. ഇങ്ങിനെ വരുന്നതിനു മുമ്പ് ഞങ്ങളുടെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 96 331 000 11-ല്‍ വിളിച്ച് പ്രായോഗിക വശങ്ങള്‍ മനസ്സിലാക്കുന്നതു നന്നാകും.

Posted 2 years agoby snehamsa21pho

അഡ്മിഷനു വരുമ്പോള്‍ എന്തെല്ലാം കൂടെക്കൊണ്ടുവരണം?

രോഗിയുടെയും കൂടെ വരുന്നവരില്‍ ഏതെങ്കിലും ഒരാളുടെയും ഏതെങ്കിലുമൊരു ഗവണ്മെന്‍റ് ഐ.ഡി. കാര്‍ഡ് (ഒറിജിനല്‍). രോഗിയുടെ മൂന്നോ നാലോ കൂട്ടം വസ്ത്രങ്ങള്‍ മുമ്പു ചികിത്സകളോ പരിശോധനകളോ നടത്തിയിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച…
  1. രോഗിയുടെയും കൂടെ വരുന്നവരില്‍ ഏതെങ്കിലും ഒരാളുടെയും ഏതെങ്കിലുമൊരു ഗവണ്മെന്‍റ് ഐ.ഡി. കാര്‍ഡ് (ഒറിജിനല്‍).
  2. രോഗിയുടെ മൂന്നോ നാലോ കൂട്ടം വസ്ത്രങ്ങള്‍
  3. മുമ്പു ചികിത്സകളോ പരിശോധനകളോ നടത്തിയിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച കയ്യിലുള്ള രേഖകളെല്ലാം.
Posted 2 years agoby snehamsa21pho

ചികിത്സക്ക് എന്തു ചിലവു വരും?

ഡബിള്‍ റൂമില്‍ കിടക്കുന്നവര്‍ക്ക് ദിവസം തൊള്ളായിരം രൂപ (ഇതില്‍ മുറിവാടക നാന്നൂറു രൂപ, സൈക്യാട്രിസ്റ്റിന്‍റെ ഫീസ്‌ ഇരുന്നൂറു രൂപ, നഴ്സിംഗ് ചാര്‍ജ് ഇരുന്നൂറു രൂപ, തുണിയലക്കുന്നതിന്‍റെ നൂറു…

ഡബിള്‍ റൂമില്‍ കിടക്കുന്നവര്‍ക്ക് ദിവസം തൊള്ളായിരം രൂപ (ഇതില്‍ മുറിവാടക നാന്നൂറു രൂപ, സൈക്യാട്രിസ്റ്റിന്‍റെ ഫീസ്‌ ഇരുന്നൂറു രൂപ, നഴ്സിംഗ് ചാര്‍ജ് ഇരുന്നൂറു രൂപ, തുണിയലക്കുന്നതിന്‍റെ നൂറു രൂപ എന്നിവ ഉള്‍പ്പെടുന്നു.)

വാര്‍ഡില്‍ കിടക്കുന്നവര്‍ക്ക് ദിവസം അറുന്നൂറ്റമ്പതു രൂപ (ഇതില്‍ മുറിവാടക ഇരുന്നൂറ്റിയമ്പതു രൂപ, സൈക്യാട്രിസ്റ്റിന്‍റെ ഫീസ്‌ നൂറ്റമ്പതു രൂപ, നഴ്സിംഗ് ചാര്‍ജ് നൂറ്റമ്പതു രൂപ, തുണിയലക്കുന്നതിന്‍റെ നൂറു രൂപ എന്നിവ ഉള്‍പ്പെടുന്നു.)

മോഷന്‍ കെയര്‍ ആവശ്യമുള്ളവര്‍ക്ക് അതിന് ദിവസേന നൂറു രൂപ വീതം ഈടാക്കുന്നതാണ്.

മരുന്ന്, രക്തപരിശോധനകള്‍, നഴ്സിംഗ് പ്രൊസീജ്യറുകള്‍, ഡിസ്പോസിബിള്‍ ഷീറ്റുകള്‍, ഭക്ഷണം, സ്കാനിംഗ്, മറ്റു ഡോക്ടര്‍മാരുടെയോ സൈക്കോളജിസ്റ്റിന്‍റെയോ കണ്‍സള്‍ട്ടേഷന്‍ എന്നിവയുടെ ചെലവ്, ആവശ്യാനുസരണം, ഇതിനു പുറമെ നല്‍കേണ്ടിവരും.

ഭൂരിഭാഗം രോഗികളെയും ഞങ്ങള്‍ക്ക് ഒന്നു മുതല്‍ മൂന്നു വരെ ആഴ്ചകള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യാനാവാറുണ്ട്.

കൌണ്‍സലിംഗ്, യോഗ എന്നിവ സൌജന്യമാണ്.

രോഗിയുടെ കൂടെ ബന്ധുക്കള്‍ കൂടി താമസിക്കുന്നുണ്ടെങ്കില്‍ തെരഞ്ഞെടുക്കുന്ന മുറിക്കും മറ്റും അനുസരിച്ച് ചാര്‍ജുകള്‍ വ്യത്യസ്തമായിരിക്കും.

Posted 2 years agoby snehamsa21pho

ബന്ധുക്കള്‍ക്കോ മറ്റോ രോഗിയുടെ കൂടെ താമസിക്കണമെന്നുണ്ടെങ്കില്‍ അതിനുള്ള സൌകര്യമുണ്ടോ?

"സ്നേഹ"ത്തിന്റെ കൊമ്പൌണ്ടില്‍ ഇല്ല. അതേസമയം, അധികം അക്രമാസക്തരല്ലാത്ത രോഗികളെ ബന്ധുക്കളുടെ കൂടെ സെന്റ്‌ തോമസ്‌ ഹോസ്പിറ്റലിലെ മെഡിസിന്‍ വിഭാഗത്തിലെയും മറ്റും റൂമുകളില്‍ കിടത്താവുന്നതാണ്.

"സ്നേഹ"ത്തിന്റെ കൊമ്പൌണ്ടില്‍ ഇല്ല. അതേസമയം, അധികം അക്രമാസക്തരല്ലാത്ത രോഗികളെ ബന്ധുക്കളുടെ കൂടെ സെന്റ്‌ തോമസ്‌ ഹോസ്പിറ്റലിലെ മെഡിസിന്‍ വിഭാഗത്തിലെയും മറ്റും റൂമുകളില്‍ കിടത്താവുന്നതാണ്.

Posted 2 years agoby snehamsa21pho