CALL US: 96 331 000 11 |
CALL US: 96 331 000 11 |
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന് 2014 ഒക്ടോബര്‍ ലക്കം മനോരമ ആരോഗ്യത്തില്‍ എഴുതിയത്)
വിദ്യാര്‍ഥികളില്‍ കഞ്ചാവുപയോഗം പടരുന്നതിനെക്കുറിച്ചുള്ള കഥകള്‍കേട്ട് ആശങ്കാചിത്തരായിരിക്കുന്ന മാതാപിതാക്കള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളിതാ —
കഞ്ചാവുപയോഗിക്കുന്ന കുട്ടികളില്‍ പ്രകടമാവാറുള്ള മാറ്റങ്ങള്‍ താഴെ നിരത്തിയിരിക്കുന്നു. ഇവ ഒറ്റക്കൊറ്റക്കു പ്രത്യക്ഷമായാല്‍ അത് കഞ്ചാവുപയോഗത്തിന്റെ തന്നെ സൂചനയാവണമെന്നില്ല — പല ലക്ഷണങ്ങള്‍ ഒന്നിച്ചു കാണപ്പെട്ടാലേ ആശങ്കപ്പെടേണ്ടതുള്ളൂ. ഇവയെവെച്ച് അനുമാനങ്ങളിലെത്തുംമുമ്പ് സാമാന്യബുദ്ധികൂടി ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണം.
ലഹരിയിലിരിക്കുന്ന നേരത്ത് കൃഷ്ണമണികള്‍ വലുതാവാം. കണ്‍വെള്ളകള്‍ ചുവക്കാം. കൈകാലുകളോ കണ്പോളകളോ വിറക്കാം. ഹൃദയമിടിപ്പ് കൂടാം. ഉറക്കച്ചടവുണ്ടാവാം. നടക്കുമ്പോള്‍ വേച്ചുപോവാം. തൊണ്ട വല്ലാതെ വരളുകയും ഇടക്കിടെ വെള്ളംകുടിക്കുകയും ചെയ്യാം. കുട്ടിയുടെ കണ്ണുകള്‍ക്ക് ഏകദേശം രണ്ടടി മുന്നിലായി നിങ്ങളുടെ ചൂണ്ടുവിരല്‍ നീട്ടിപ്പിടിച്ച്, ഇടത്തേക്കും വലത്തേക്കും ചലിപ്പിച്ച്, അവനോട് ആ വിരലിലേക്കുതന്നെ നോക്കാന്‍ പറഞ്ഞാല്‍ അവന്റെ രണ്ടുകണ്ണുകള്‍ക്കും അതിനെ ഒത്തിണക്കത്തോടെ പിന്തുടരാന് പ്രയാസം കാണാം. (ചിത്രം 1). ഈ ലക്ഷണങ്ങളൊക്കെ കഞ്ചാവെടുത്ത് രണ്ടുമൂന്നു മണിക്കൂര്‍ വരെ നിലനില്ക്കാം.
Read more: കഞ്ചാവുവിപ്ലവം: മാതാപിതാക്കള്ക്കിത്തിരി അതിജീവനോപായങ്ങള്‍