(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2021 ഡിസംബര്‍ ലക്കം മനോരമ ആരോഗ്യത്തില്‍ എഴുതിയത്. ചോദ്യങ്ങള്‍ മാഗസിന്‍ ഉയര്‍ത്തിയവയാണ്.)
1. സൈക്യാട്രി മരുന്നുകളെന്നാൽ ഉറക്കഗുളികയാണെന്നു ഇന്നും കരുതുന്നവരുണ്ട്. സൈക്യാട്രി മരുന്നുകൾ ഏതെല്ലാം വിധത്തിൽ ഉണ്ട്? അവ ശരീരത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
വിഷാദരോഗത്തിനും ഉത്ക്കണ്ഠാരോഗങ്ങള്‍ക്കുമുള്ള ആന്‍റിഡിപ്രസന്‍റുകള്‍, ബൈപോളാര്‍ രോഗത്തിനുള്ള മൂഡ് സ്റ്റെബിലൈസറുകള്‍, സൈക്കോട്ടിക് രോഗങ്ങള്‍ക്കുള്ള ആന്‍റിസൈക്കോട്ടിക്കുകള്‍ എന്നിവയാണ് പ്രധാനയിനം സൈക്യാട്രി മരുന്നുകള്‍. അഡിക്ഷനുകള്‍, കുട്ടികളില്‍ വല്ലാത്ത പിരുപിരുപ്പുണ്ടാക്കുന്ന എ.ഡി.എച്ച്.ഡി., മുതിര്‍ന്നവരില്‍ ഓര്‍മക്കുറവു വരുത്തുന്ന ഡെമന്‍ഷ്യ തുടങ്ങിയവക്കുള്ള മരുന്നുകള്‍ വേറെയുമുണ്ട്.
(ഞങ്ങളുടെ സൈക്ക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2018 സെപ്റ്റംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്)
പലര്‍ക്കും ഡിപ്രഷന്‍, സ്കിസോഫ്രീനിയ തുടങ്ങിയ രോഗങ്ങളെപ്പറ്റി ഏകദേശ ധാരണയുണ്ട്. അവയുടെയത്ര അറിയപ്പെടുന്നവയോ സാധാരണമോ അല്ലാത്ത, എങ്കിലും സമയത്തു തിരിച്ചറിയുകയും ചികിത്സയെടുക്കുകയും വേണ്ടതുള്ള ചില അസുഖങ്ങളെ പരിചയപ്പെടാം.
(ഞങ്ങളുടെ സൈക്ക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2016 ഒക്ടോബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്)
മാനസികപ്രശ്നങ്ങള്‍ക്കും മനോരോഗങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗങ്ങളില്‍ കൌണ്‍സലിംഗും സൈക്കോതെറാപ്പികളും പോലുള്ള മനശ്ശാസ്ത്രരീതികള്‍ക്കു ഗണ്യമായ സ്ഥാനമുണ്ട്. ഈ ചികിത്സകളെയും അവയെടുക്കാനൊരുങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങളെയും പരിചയപ്പെടാം.
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2015 മാര്‍ച്ച് ലക്കം ആരോഗ്യമംഗളത്തില്‍ എഴുതിയത്)
“പത്താംക്ലാസില്‍ പഠിക്കുന്ന കാലം വരെയൊന്നും എന്‍റെ മോളെപ്പറ്റി ഒരാളും ഒരു പരാതീം പറഞ്ഞിട്ടില്ല. നല്ല അനുസരണയുള്ള കുട്ടി. പഠിക്കാനും മിടുക്കി. അങ്ങിനെയുള്ള അവളാണ് പത്തിലെ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയത്ത് പ്രത്യേകിച്ച് ഒരു മുന്‍പരിചയവുമില്ലാത്ത ഒരുത്തന്‍റെ കൂടെ ഒളിച്ചോടിപ്പോയത്! പോലീസും മറ്റും ഇടപെട്ട് മൂന്നാംദിവസമാ അവരവളെ തിരിച്ചു വീട്ടില്‍ക്കൊണ്ടുവന്നത്. അതുകഴിഞ്ഞ് ഞങ്ങളെല്ലാവരുംതന്നെ ആവതുള്ള പോലെയൊക്കെ അവളെ ഉപദേശിച്ചു മനസ്സിലാക്കിച്ചുവെച്ചതാ. പക്ഷേ, പ്ലസ് വണ്ണിനു ചേര്‍ന്ന് ഒരു മൂന്നുമാസമായപ്പോഴേക്കും പിന്നേം അതാ മറ്റൊരുത്തന്‍റെ കൂടെ...”
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2014 ഒക്ടോബര്‍ ലക്കം ഐ.എം.എ. നമ്മുടെ ആരോഗ്യത്തില്‍ എഴുതിയത്)
മാനസികരോഗികളെല്ലാം അക്രമപ്രിയരാണ് എന്നത് ഒരു തെറ്റിദ്ധാരണയാണ്. ചികിത്സയിലിരിക്കുന്ന, ലഹരികളൊന്നുമുപയോഗിക്കാത്ത രോഗികള്‍ അക്രമാസക്തരാവാനുള്ള സാദ്ധ്യത ഒരു മാനസികാസുഖവും ഇല്ലാത്തവരുടേതിനു സമംതന്നെയാണ്. മനോരോഗികള്‍ മറ്റുള്ളവരെ ഉപദ്രവിക്കാനല്ല, മറിച്ച് അക്രമങ്ങളുടെ ഇരകളാവാനാണു കൂടുതല്‍ സാദ്ധ്യത. എന്നാല്‍ സമൂഹത്തിലെ ഒന്നുരണ്ടു ശതമാനത്തോളം ആളുകള്‍ക്ക് ഇടക്കെപ്പോഴെങ്കിലും അക്രമാസക്തത തലപൊക്കാവുന്ന തരം മാനസികപ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ട് എന്നതും പ്രസക്തമാണ്. ഇവരുടെ പരാക്രമങ്ങളെ എങ്ങിനെ നേരിടണം എന്നതിനെക്കുറിച്ചുള്ള കുടുംബാംഗങ്ങളുടെയും മറ്റും അജ്ഞത ചിലപ്പോള്‍ കൊലപാതകങ്ങളില്‍പ്പോലും കലാശിക്കാറുമുണ്ട്.
Page 1 of 2