(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന് 2015 ഡിസംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്)
ആദ്യം, ചില വാര്‍ത്താശകലങ്ങള്‍:
“മദ്യലഹരിയില്‍ പൊതുനിരത്തില്‍ പരസ്യമായി ചുംബിക്കുകയും കാമകേളികള്‍ക്കു മുതിരുകയും ചെയ്ത കാമുകീകാമുകന്മാരെ നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു.” — വെഞ്ഞാറമൂട്, 2014 ഏപ്രില്‍ 19.
“മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യത്തിനടിമയായ ഭര്‍ത്താവ് സംശയരോഗം മൂലം മുളവടികൊണ്ട് അടിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു.” — കാഞ്ഞങ്ങാട്, 2012 ജൂലൈ 1.
“നാലുവയസുകാരിയായ മകളെ മദ്യലഹരിയില്‍ പീഡിപ്പിച്ചുവന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അത്യാസന്ന നിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.” — കല്ലമ്പലം, 2014 ഓഗസ്റ്റ് 25.
“ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വിവാഹവാഗ്ദാനം നല്കി സമീപത്തെ കാട്ടിലേക്കു കൊണ്ടുപോയി മദ്യം കൊടുത്തായിരുന്നു പീഡനം.” — അമ്പലവയല്‍, 2015 ഏപ്രില്‍ 10.
***********************************
മദ്യവും മൈഥുനവും. മലയാളിയുടെ രണ്ടു മുഖ്യാഭിനിവേശങ്ങള്.
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന് എഴുതിയത്)
ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് ഉള്ളവര്‍ കുറച്ചുനാളത്തേക്ക് മദ്യപാനം നിര്‍ത്തിയതിനു ശേഷം വീണ്ടും സ്ഥിരമായി മദ്യം ഉപയോഗിക്കാന്‍ തുടങ്ങുന്നതിനെയാണ് റിലാപ്സ് എന്നു വിളിക്കുന്നത്. മദ്യപാനം നിര്‍ത്തി ആദ്യത്തെ മൂന്നുനാലു മാസങ്ങളിലാണ് റിലാപ്സിന് ഏറ്റവുമധികം സാദ്ധ്യതയുള്ളത്. ഒറ്റ നോട്ടത്തില്‍ ഒരു ദിവസം ഓര്‍ക്കാപ്പുറത്ത് രോഗി മദ്യപാനത്തിലേക്ക് വഴുതിയതാണെന്ന് തോന്നാമെങ്കിലും, പലപ്പോഴും ഘട്ടംഘട്ടമായാണ് റിലാപ്സ് സംഭവിക്കുന്നത്. റിലാപ്സില്‍ ചെന്നവസാനിക്കുന്ന സംഭവപരമ്പരകളുടെ തുടക്കമാവാറുള്ള ചില ലക്ഷണങ്ങള്‍ താഴെപ്പറയുന്നു. രോഗികളും കുടുംബാംഗങ്ങളും ഈ സൂചനകളെക്കുറിച്ച് ജാഗരൂകരായിരിക്കേണ്ടതും, ഇവയിലേതെങ്കിലും തലപൊക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കുകയും അത്യാവശമെങ്കില്‍ തങ്ങളുടെ ട്രീറ്റ്മെന്റ് ടീമിനെ ബന്ധപ്പെടേണ്ടതുമാണ്.
Page 2 of 2