(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2016 സെപ്റ്റംബര്‍ ലക്കം മനോരമ ആരോഗ്യത്തില്‍ എഴുതിയത്)
അമിതമദ്യപാനമുള്ളവര്‍ പൊടുന്നനെ കുടിനിര്‍ത്തുമ്പോള്‍ സംജാതമാവാറുള്ള ഡെലീരിയം ട്രെമന്‍സ് (ഡി.റ്റി.) എന്ന രോഗാവസ്ഥക്ക് ഈയിടെ പല സംഭവങ്ങളിലായി വാര്‍ത്താപ്രാധാന്യം കിട്ടുകയുണ്ടായി. കണ്ണൂര്‍ സബ്’ജയിലിലൊരു തടവുകാരന്‍ മദ്യംകിട്ടാതെ ഡി.റ്റി. ബാധിച്ചു മരിച്ചതിനെത്തുടര്‍ന്ന് ജയിലാശുപത്രികളിലെല്ലാം ഡീഅഡിക്ഷന്‍ സൗകര്യം ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജനുവരിയില്‍ ആവശ്യപ്പെടുകയുണ്ടായി. സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച ബീഹാറില്‍ ഡി.റ്റി.ക്കിരയായി രണ്ടുപേര്‍ മരിച്ചത് ഏപ്രിലിലാണ്. ഏറ്റവുമൊടുവില്‍, ആസാമില്‍ നിന്നു കേരളത്തിലേക്കുള്ള നീണ്ട ട്രെയിന്‍യാത്രക്കിടയില്‍ മദ്യം കഴിക്കാതെ ഡി.റ്റി. ബാധിച്ച യുവാവ് കോട്ടയത്തിനടുത്ത് മനോവിഭ്രാന്തി കാണിക്കുകയും നാട്ടുകാരുടെ മര്‍ദ്ദനമേറ്റു കൊല്ലപ്പെടുകയുമുണ്ടായി.
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ എഴുതിയത്)
എന്നെങ്കിലുമൊരിക്കലുള്ള നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു അസുഖമായി പരിഗണിക്കുന്നില്ല. എന്നാല്‍ മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് മദ്യപാനം വളരുമ്പോള്‍ അത് ചികിത്സ ആവശ്യമായ ഒരു രോഗാവസ്ഥയായി മാറുന്നു. ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് (alcohol dependence) എന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ താഴെപ്പറയുന്നവയാണ്:
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ എഴുതിയത്)
മദ്യപാനം നിര്‍ത്താന്‍ വിദഗ്ദ്ധസഹായം തേടുന്ന കാര്യം പരിഗണിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും മനസ്സില്‍ സാധാരണ ഉയര്‍ന്നുവരാറുള്ള ഒരു സന്ദേഹമാണ് മുകളില്‍ക്കൊടുത്തത്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍പ്പോലും ഈയൊരു ആശങ്ക വെച്ചുപുലര്‍ത്തുന്നവരുണ്ട്. ഈ പേടി കാരണം വിദഗ്ദ്ധചികിത്സകളെ പടിപ്പുറത്തു നിര്‍ത്തുന്നവരും തമ്മില്‍ ഭേദം മദ്യപിച്ചു ജീവിക്കുന്നതാണെന്നു നിശ്ചയിക്കുന്നവരും അനവധിയാണ്. ഇതുകൊണ്ടൊക്കെത്തന്നെ ഈ ഭയത്തിന് വല്ല അടിസ്ഥാനവുമുണ്ടോ എന്ന ഒരു അവലോകനം പ്രസക്തമാണ്.
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ എഴുതിയത്)
ഡീഅഡിക്ഷന്‍ ചികിത്സ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആദ്യത്തെ രണ്ടുമൂന്നു മാസങ്ങളില്‍ ഇടക്കിടെ മദ്യത്തോടുള്ള അമിതമായ ആസക്തി അനുഭവപ്പെടാറുണ്ട്. ആസക്തിയുടെ ഈ നിമിഷങ്ങളെ വിജയകരമായി അതിജീവിക്കുകയാണെങ്കില്‍ ഈ ആസക്തിയുടെ വരവും കാഠിന്യവും പതിയെപ്പതിയെ കുറഞ്ഞില്ലാതാവും. പക്ഷേ ചില വ്യക്തികളില്‍ ഈ ആസക്തി മദ്യപാനത്തിലേക്കുള്ള തിരിച്ചുപോക്കിനു കാരണമാവാറുണ്ട്. അതുകൊണ്ടു തന്നെ ആസക്തിയുടെ ഈ നിമിഷങ്ങളെ മറികടക്കാനുള്ള പരിശീലനം പ്രസക്തമാണ്. ചികിത്സയുടെ ഭാഗമായി ഇത്തരം വ്യക്തികള്‍ക്ക് ഞങ്ങള്‍ നല്‍കാറുള്ള ചില നിര്‍ദ്ദേശങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു.
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2012 ഫെബ്രുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്.)
മദ്യപാനത്തിനും ആല്‍ക്കഹോളിസത്തിനും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടെങ്കിലും മദ്യം ഉപയോഗിക്കുന്നവരില്‍ ഒരു ന്യൂനപക്ഷം മാത്രം എന്തുകൊണ്ട് ആല്‍ക്കഹോളിസത്തിലേക്കു വഴുതുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുക ഇന്നും പ്രയാസമാണ്. ലഭ്യമായ വിവരങ്ങള്‍ വെച്ച് പ്രമേഹത്തെയും രക്തസമ്മര്‍ദ്ദത്തെയും പോലുള്ള ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന മറ്റു രോഗങ്ങളുടേതു (chronic diseases) പോലെത്തന്നെ ആല്‍ക്കഹോളിസത്തിന്റെയും പിന്നില്‍ ജനിതകഘടകങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും പങ്കുണ്ട് എന്നു പറയാം.
Page 1 of 2