CALL US: 96 331 000 11 |
CALL US: 96 331 000 11 |
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന് 2016 സെപ്റ്റംബര്‍ ലക്കം മനോരമ ആരോഗ്യത്തില്‍ എഴുതിയത്)
അമിതമദ്യപാനമുള്ളവര്‍ പൊടുന്നനെ കുടിനിര്‍ത്തുമ്പോള്‍ സംജാതമാവാറുള്ള ഡെലീരിയം ട്രെമന്‍സ് (ഡി.റ്റി.) എന്ന രോഗാവസ്ഥക്ക് ഈയിടെ പല സംഭവങ്ങളിലായി വാര്‍ത്താപ്രാധാന്യം കിട്ടുകയുണ്ടായി. കണ്ണൂര്‍ സബ്’ജയിലിലൊരു തടവുകാരന് മദ്യംകിട്ടാതെ ഡി.റ്റി. ബാധിച്ചു മരിച്ചതിനെത്തുടര്‍ന്ന് ജയിലാശുപത്രികളിലെല്ലാം ഡീഅഡിക്ഷന് സൗകര്യം ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജനുവരിയില്‍ ആവശ്യപ്പെടുകയുണ്ടായി. സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച ബീഹാറില്‍ ഡി.റ്റി.ക്കിരയായി രണ്ടുപേര്‍ മരിച്ചത് ഏപ്രിലിലാണ്. ഏറ്റവുമൊടുവില്‍, ആസാമില്‍ നിന്നു കേരളത്തിലേക്കുള്ള നീണ്ട ട്രെയിന്‍യാത്രക്കിടയില്‍ മദ്യം കഴിക്കാതെ ഡി.റ്റി. ബാധിച്ച യുവാവ് കോട്ടയത്തിനടുത്ത് മനോവിഭ്രാന്തി കാണിക്കുകയും നാട്ടുകാരുടെ മര്‍ദ്ദനമേറ്റു കൊല്ലപ്പെടുകയുമുണ്ടായി.
വിരളമായേ ഇങ്ങനെ വാര്‍ത്തകളില്‍ സ്ഥാനംപിടിക്കാറുള്ളൂവെങ്കിലും ഡി.റ്റി. നമ്മുടെ നാട്ടിലൊരു നിത്യസംഭവമാണ്. മദ്യം നിര്‍ത്താനുള്ള ആഗ്രഹത്തോടെ ധ്യാനകേന്ദ്രങ്ങളിലും മറ്റും പോവുന്നവരും വല്ല ഓപ്പറേഷനും വിധേയരാവേണ്ടിവരുന്ന മദ്യപാനശീലക്കാരും നാട്ടിലെ അവധിക്കാലം കുടിച്ചുതിമിര്ത്താഘോഷിച്ച് മദ്യം കിട്ടാത്ത വിദേശനാടുകളിലേക്കു തിരിച്ചുപോവുന്നവരുമെല്ലാം പലപ്പോഴും രണ്ടുമൂന്നു നാള് തികയുമ്പോഴേക്ക് ഡി.റ്റി.യുടെ ഭാഗമായ വിഭ്രാന്തികള്‍ കാണിച്ചുതുടങ്ങാറുണ്ട്. മദ്യാസക്തിക്കു ചികിത്സയെടുക്കുന്നവരില്ത്തന്നെ അഞ്ചു ശതമാനത്തോളം പേര്‍ക്ക് ഡി.റ്റി.യിലൂടെക്കടന്നുപോവേണ്ടി വരാറുണ്ട്.
Read more: മദ്യം മുടങ്ങുന്നത് വിഭ്രാന്തിക്കു വഴിവെക്കുമ്പോള്‍
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന് എഴുതിയത്)
മദ്യപാനം നിര്‍ത്താന്‍ വിദഗ്ദ്ധസഹായം തേടുന്ന കാര്യം പരിഗണിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും മനസ്സില്‍ സാധാരണ ഉയര്‍ന്നുവരാറുള്ള ഒരു സന്ദേഹമാണ് മുകളില്‍ക്കൊടുത്തത്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍പ്പോലും ഈയൊരു ആശങ്ക വെച്ചുപുലര്‍ത്തുന്നവരുണ്ട്. ഈ പേടി കാരണം വിദഗ്ദ്ധചികിത്സകളെ പടിപ്പുറത്തു നിര്‍ത്തുന്നവരും തമ്മില്‍ ഭേദം മദ്യപിച്ചു ജീവിക്കുന്നതാണെന്നു നിശ്ചയിക്കുന്നവരും അനവധിയാണ്. ഇതുകൊണ്ടൊക്കെത്തന്നെ ഈ ഭയത്തിന് വല്ല അടിസ്ഥാനവുമുണ്ടോ എന്ന ഒരു അവലോകനം പ്രസക്തമാണ്.
ഈ സംശയം ഉന്നയിക്കുന്നവര്‍ സാധാരണയായി ഉദാഹരിക്കാറുള്ള ചില അനുഭവങ്ങള്‍ താഴെപ്പറയുന്നു.
ഈ മൂന്ന് അനുഭവങ്ങളും സത്യമാവാമെന്ന് സമ്മതിച്ചുകൊണ്ടു തന്നെ പറയട്ടെ, ലേഖനത്തിന്റെ തലക്കെട്ടിലുന്നയിച്ച ചോദ്യത്തിന്റെ ഉത്തരം “ഇല്ല” എന്നു തന്നെയാണ്. അപ്പോള്‍ മേല്‍പ്പറഞ്ഞ കേസുകളില്‍ എന്താവും സംഭവിച്ചിട്ടുണ്ടാവുക? നമുക്കു നോക്കാം.
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന് 2012 ഫെബ്രുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്.)
മദ്യപാനത്തിനും ആല്ക്കഹോളിസത്തിനും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടെങ്കിലും മദ്യം ഉപയോഗിക്കുന്നവരില്‍ ഒരു ന്യൂനപക്ഷം മാത്രം എന്തുകൊണ്ട് ആല്‍ക്കഹോളിസത്തിലേക്കു വഴുതുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുക ഇന്നും പ്രയാസമാണ്. ലഭ്യമായ വിവരങ്ങള്‍ വെച്ച് പ്രമേഹത്തെയും രക്തസമ്മര്‍ദ്ദത്തെയും പോലുള്ള ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന മറ്റു രോഗങ്ങളുടേതു (chronic diseases) പോലെത്തന്നെ ആല്‍ക്കഹോളിസത്തിന്റെയും പിന്നില്‍ ജനിതകഘടകങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും പങ്കുണ്ട് എന്നു പറയാം.
ആല്‍ക്കഹോളിസത്തിന്റെ ആവിര്ഭാവത്തില് ജനിതകഘടകങ്ങള്‍ക്കു പങ്കുണ്ടെന്ന അനുമാനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത് നാലുതരം പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്.