മറ്റ് അഡിക്ഷനുകള്‍

Affordable, comprehensive, humane care by well experienced professionals in a relaxing atmosphere.

ലഹരിയുപയോഗം തിരിച്ചറിയാം (ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2017 നവംബര്‍ ലക്കം ഔവര്‍ കിഡ്സ്‌ മാസികയില്‍ എഴുതിയത്.)

കുട്ടികള്‍ക്കും കൌമാരക്കാര്‍ക്കുമിടയില്‍ ഗ്രാമനഗരഭേദമില്ലാതെ ലഹരിയുപയോഗം വര്‍ദ്ധിതമാകുന്നെന്ന വാര്‍ത്തകള്‍ മാതാപിതാക്കള്‍ ഉള്‍ക്കിടിലത്തോടെയാണു കേട്ടുകൊണ്ടിരിക്കുന്നത്. തന്‍റെ കുട്ടികളും ഇത്തരം കെണികളില്‍ ചെന്നുപെട്ടേക്കുമോ എന്ന ഉത്ക്കണ്ഠ മിക്കവരെയും അലട്ടുന്നുണ്ട്. ചുമ്മാ കൌതുകത്തിന്‍റെ പുറത്തോ കൂട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയോ ലഹരികള്‍ പരീക്ഷിച്ചുനോക്കുന്ന കുട്ടികള്‍ പതിയെ അഡിക്ഷനിലേക്കു വഴുതുകയാണു പലപ്പോഴും സംഭവിക്കുന്നത്. ലഹരിയുപയോഗം തുടക്കത്തിലേ തിരിച്ചറിയാനായാല്‍ വലിയ നാശനഷ്ടങ്ങള്‍ ഭവിക്കുന്നതിനു മുന്നേതന്നെ അവരെ രക്ഷിച്ചെടുക്കാന്‍ കഴിയാറുണ്ട്. മദ്യപാനമോ പുകവലിയോ പുകയിലയുത്പന്നങ്ങളുടെ ഉപയോഗമോ ഒക്കെ തിരിച്ചറിയുക മിക്ക മാതാപിതാക്കള്‍ക്കും ക്ലേശകരമല്ലെങ്കിലും വിപണിയില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന പല പുതിയ ലഹരികളുടെയും കാര്യം അങ്ങിനെയല്ല. വിവിധ ലഹരികള്‍ ഉപയോഗിക്കുന്നവര്‍ പ്രകടമാക്കാറുള്ള ലക്ഷണങ്ങളെപ്പറ്റി അവബോധം നേടുന്നത് പ്രശ്നം മുളയിലേ തിരിച്ചറിയാനും “എന്നെ ചുമ്മാ സംശയിക്കുന്നു” എന്ന മറുപരാതിയുയര്‍ത്തി കുട്ടിക്കു പ്രതിരോധിക്കാന്‍ ആവാതിരിക്കാനുമൊക്കെ സഹായകമാവും.

smoking treatment kerala(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2015 സെപ്റ്റംബര്‍ ലക്കം ഡെന്‍റ്കെയര്‍ മാസികയില്‍ എഴുതിയത്)

“ഞാന്‍ മുപ്പതിലധികം വര്‍ഷമായി നിര്‍ത്താതെ പുകവലിക്കുന്ന ഒരാളാണ്. തന്‍മൂലം എനിക്ക് ഇടവിടാത്ത ചുമയും ശരീരം ഒന്നനങ്ങുമ്പോഴേക്കുമിളകുന്ന കിതപ്പും ഒക്കെ വന്നുകൂടിയിട്ടുണ്ടു താനും. എന്നിട്ടും വലിക്കുന്ന സിഗരറ്റിന്‍റെ എണ്ണം പക്ഷേ നാള്‍ക്കുനാള്‍ ഏറുകയാണു ചെയ്യുന്നത്. ഇതൊന്നു നിര്‍ത്തിക്കിട്ടണമെന്ന്‍ വലിയ ആഗ്രഹമുണ്ട്. രണ്ടുമൂന്നു ദിവസം വരെയൊക്കെ കടിച്ചുപിടിച്ച് വലിക്കാതിരിക്കാനായിട്ടുമുണ്ട്. പക്ഷേ വലി നിര്‍ത്തുന്ന ആ ഒരു മണിക്കൂറു തൊട്ട് വല്ലാത്ത ഒരസ്വസ്ഥതയാണ്. “വലിക്ക്, വലിക്ക്” എന്നൊരു കൊടുംപൂതി മനസ്സിലേക്കു തള്ളിക്കയറി വന്നുകൊണ്ടേയിരിക്കും. ചുറ്റുവട്ടത്താരെങ്കിലും നിന്നു വലിക്കുന്നതു കണ്ടാലോ, എവിടെയെങ്കിലും വല്ല സിഗരറ്റുകുറ്റിയും ശ്രദ്ധയില്‍പ്പെട്ടാലോ ഒക്കെപ്പിന്നെ പറയുകയേ വേണ്ട. കാലങ്ങളായി നിത്യേന വലിച്ചുശീലമായ നേരങ്ങള്‍ — ടോയ്‌ലറ്റില്‍ പോവുന്നതിനു മുമ്പ്, ഊണു കഴിഞ്ഞയുടന്‍ എന്നിങ്ങനെ — ഒന്നു കടന്നുകിട്ടാനാണ് ഏറ്റവും പാട്. അങ്ങിനെയങ്ങിനെ ഏറിയാല്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ശപഥവും തെറ്റിച്ച് പിന്നേം ഒരെണ്ണം കത്തിക്കും. എന്താണിവിടെയൊരു പോവഴി? എന്നെപ്പോലുള്ളവര്‍ക്ക് വലി എന്നെന്നേക്കുമായൊന്ന് നിര്‍ത്തിക്കിട്ടുക സംഭവ്യമാണോ?”

ഇത്തരം പരിവേദനങ്ങള്‍ വിവിധ വൈദ്യശാസ്ത്രമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അനുദിനം കേള്‍ക്കുന്നതാണ്.

deaddiction center kottayam(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2015 മെയ് ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്)

ആനകളോടോ ഉത്സവങ്ങളോടോ കാളപൂട്ടിനോടോ ഒക്കെയുള്ള കമ്പംമൂത്ത് ജീവിതം കുട്ടിച്ചോറായിപ്പോയവരെ നമ്മുടെ നോവലുകളും സിനിമകളുമൊക്കെ ഏറെ വിഷയമാക്കിയിട്ടുണ്ട്. മുച്ചീട്ടുകളിയിലും കോഴിപ്പോരിലും പകിടകളിയിലുമൊക്കെ ഭാഗ്യമന്വേഷിച്ച് പാപ്പരായവരുടെ കഥകള്‍ നമ്മുടെ പഴമക്കാര്‍ ഇപ്പോഴും അയവിറക്കാറുണ്ട്. നല്ലൊരു വിഭാഗത്തിനും ഇന്നും ലഹരിയുപയോഗമെന്നാല്‍ മുറുക്കും പുകവലിയും മദ്യപാനവുമാണ്. കാലം പക്ഷേ മാറുകയാണ്. പുതുതലമുറക്ക് മറ്റു പലതിനേയുംപോലെ ലഹരികളും “അതുക്കും മേലെ”യാണ്. അത്തരം ചില ന്യൂജനറേഷന്‍ ലഹരികളെ ഒന്നു പരിചയപ്പെടാം.

cannabis counselling kerala(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2014 ഒക്ടോബര്‍ ലക്കം മനോരമ ആരോഗ്യത്തില്‍ എഴുതിയത്)

“വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു വില്‍ക്കുന്നയാള്‍ അറസ്റ്റില്‍” എന്ന തലക്കെട്ട് നമ്മുടെ പത്രങ്ങളില്‍ അതീവസാധാരണമായിരിക്കുന്നു. കഞ്ചാവെടുത്ത കുട്ടികള്‍ പിടിയിലാകുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വേറെയും — ഇടപ്പള്ളിയില്‍ ക്ലാസ്മുറിയില്‍ നിന്ന്. ആലപ്പുഴയില്‍ സ്കൂളിനടുത്ത കുറ്റിക്കാട്ടില്‍ നിന്ന്. തൃശൂരില്‍ ഹോട്ടല്‍മുറിയില്‍ നിന്നും കോര്‍പ്പറേഷന്‍ഗ്രൗണ്ടില്‍ നിന്നും. ആലക്കോട് കഞ്ചാവുവലിച്ചവശരായ കുട്ടികളെ നാട്ടുകാര്‍ ആശുപത്രിയിലാക്കി. കണ്ണൂരില്‍ എക്സൈസുകാര്‍ പിടിച്ച വില്‍പനക്കാരന്‍റെ ഫോണിലേക്ക് കഞ്ചാവന്വേഷിച്ച് ആദ്യദിവസം വിളിച്ചവരില്‍ പത്തോളം വിദ്യാര്‍ഥികളുണ്ടായിരുന്നു.

cannabis hospital kottayam(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2014 ഒക്ടോബര്‍ ലക്കം മനോരമ ആരോഗ്യത്തില്‍ എഴുതിയത്)

വിദ്യാര്‍ഥികളില്‍ കഞ്ചാവുപയോഗം പടരുന്നതിനെക്കുറിച്ചുള്ള കഥകള്‍കേട്ട് ആശങ്കാചിത്തരായിരിക്കുന്ന മാതാപിതാക്കള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളിതാ —

കഞ്ചാവടി തിരിച്ചറിയാം

കഞ്ചാവുപയോഗിക്കുന്ന കുട്ടികളില്‍ പ്രകടമാവാറുള്ള മാറ്റങ്ങള്‍ താഴെ നിരത്തിയിരിക്കുന്നു. ഇവ ഒറ്റക്കൊറ്റക്കു പ്രത്യക്ഷമായാല്‍ അത് കഞ്ചാവുപയോഗത്തിന്‍റെ തന്നെ സൂചനയാവണമെന്നില്ല — പല ലക്ഷണങ്ങള്‍ ഒന്നിച്ചു കാണപ്പെട്ടാലേ ആശങ്കപ്പെടേണ്ടതുള്ളൂ. ഇവയെവെച്ച് അനുമാനങ്ങളിലെത്തുംമുമ്പ് സാമാന്യബുദ്ധികൂടി ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണം.

cannabis deaddiction kottayam(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2014 ഒക്ടോബര്‍ ലക്കം മനോരമ ആരോഗ്യത്തില്‍ എഴുതിയത്)

“മറിയാമ്മ ഈസ്‌ ഗോഡ്”

വിദ്യാര്‍ത്ഥികളില്‍ കഞ്ചാവുപയോഗം കൂടിവരുന്നു എന്ന്‍ പഠനങ്ങളും പത്രവാര്‍ത്തകളും ചികിത്സകരുടെയനുഭവങ്ങളും നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കൊച്ചി ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജും ദേശീയ ഗ്രാമീണാരോഗ്യ മിഷനും ചേര്‍ന്ന്‍ എറണാകുളം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേ വെളിപ്പെടുത്തിയത് കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ യഥാക്രമം 1.7, 0.6 ശതമാനങ്ങള്‍ കഞ്ചാവു വലിച്ചിട്ടുണ്ട് എന്നാണ്. ഇന്‍റര്‍നെറ്റും ന്യൂജനറേഷന്‍ സിനിമകളും കഞ്ചാവുവിതരണക്കാരും അഡിക്റ്റുകളുമൊക്കെ രംഗത്തിറക്കിയ നിരവധി അബദ്ധധാരണകള്‍ ഈയൊരു സ്ഥിതിവിശേഷത്തിന് ഉല്‍പ്രേരകങ്ങളായിട്ടുണ്ട്. കഞ്ചാവ് നിരുപദ്രവകാരിയാണ്, ഔഷധഗുണങ്ങളുള്ള ഒരു പ്രകൃത്യുല്‍പന്നമാണ് എന്നൊക്കെയാണ് പ്രചാരണങ്ങള്‍. മാരിയുവാനക്ക് “മറിയാമ്മ” എന്നു ചെല്ലപ്പേരിട്ട്‌ “മറിയാമ്മ ഈസ് ഗോഡ്” എന്ന ആപ്തവാക്യത്തിലൂന്നി നാള്‍കഴിക്കുന്നവര്‍ ഉള്ളില്‍പ്പേറിനടക്കുന്ന ചില ബോദ്ധ്യങ്ങളുടെ മറുവശങ്ങള്‍ പരിശോധിക്കാം.

DMC Firewall is developed by Dean Marshall Consultancy Ltd