അമിതമദ്യപാനം

Affordable, comprehensive, humane care by well experienced professionals in a relaxing atmosphere.

deaddiction alcohol alappuzha(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ എഴുതിയത്)

ഡീഅഡിക്ഷന്‍ ചികിത്സ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആദ്യത്തെ രണ്ടുമൂന്നു മാസങ്ങളില്‍ ഇടക്കിടെ മദ്യത്തോടുള്ള അമിതമായ ആസക്തി അനുഭവപ്പെടാറുണ്ട്. ആസക്തിയുടെ ഈ നിമിഷങ്ങളെ വിജയകരമായി അതിജീവിക്കുകയാണെങ്കില്‍ ഈ ആസക്തിയുടെ വരവും കാഠിന്യവും പതിയെപ്പതിയെ കുറഞ്ഞില്ലാതാവും. പക്ഷേ ചില വ്യക്തികളില്‍ ഈ ആസക്തി മദ്യപാനത്തിലേക്കുള്ള തിരിച്ചുപോക്കിനു കാരണമാവാറുണ്ട്. അതുകൊണ്ടു തന്നെ ആസക്തിയുടെ ഈ നിമിഷങ്ങളെ മറികടക്കാനുള്ള പരിശീലനം പ്രസക്തമാണ്. ചികിത്സയുടെ ഭാഗമായി ഇത്തരം വ്യക്തികള്‍ക്ക് ഞങ്ങള്‍ നല്‍കാറുള്ള ചില നിര്‍ദ്ദേശങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു.

 1. മദ്യാസക്തി ഉളവാക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക
  • കഴിയുന്നതും ഇത്തരം സാഹചര്യങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കുക
  • മദ്യപാനത്തിലേ ചെന്നവസാനിക്കൂ എന്ന് തോന്നുന്ന സാഹചര്യങ്ങളില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്തുകടക്കുക
 2. മദ്യം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന ചിന്തകളെ എതിര്‍ക്കുക
 3. മദ്യപാനം നിര്‍ത്തിയാലുള്ള ഗുണങ്ങളെക്കുറിച്ചോര്‍ക്കുക.
 4. മദ്യപാനത്തിലേക്കു വീണ്ടും വഴുതിയാല്‍ താങ്കള്‍ നിരാശപ്പെടുത്തിയേക്കാവുന്ന പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ പഴ്സിലോ മറ്റോ കൊണ്ടുനടക്കുക
 5. മദ്യം കഴിക്കണോ എന്ന തീരുമാനമെടുക്കുന്നത് കഴിയുന്നത്ര വൈകിക്കുക. മദ്യാസക്തി സമയം പോകുന്നതിനനുസരിച്ച് കുറഞ്ഞുകുറഞ്ഞുവരുമെന്ന് ഓര്‍ക്കുക
 6. മദ്യാസക്തി കുറഞ്ഞില്ലാതാകുന്നതു വരെ താഴെക്കൊടുത്തിരിക്കുന്നതു പോലെയുള്ള ഏതെങ്കിലും സുരക്ഷിതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
  • ഒന്നുപുറത്തിറങ്ങി കാറ്റുകൊള്ളുക
  • ഒന്നു നടന്നിട്ടു വരിക
  • ഡയറി എഴുതുക
  • ദീര്‍ഘമായി ശ്വാസം എടുത്തു വിടുക
  • വീട് ഒന്നു വൃത്തിയാക്കുക
  • ഒരു അലമാരയിലെ സാധനങ്ങള്‍ അടുക്കിയൊതുക്കി വെക്കുക
  • പൂന്തോട്ടത്തില്‍ എന്തെങ്കിലും ജോലികള്‍ ചെയ്യുക
  • യോഗ ചെയ്യുക
  • മദ്യം കഴിക്കാത്ത ഏതെങ്കിലും സുഹൃത്തിന് ഫോണ്‍ ചെയ്യുക
  • റേഡിയോയോ ടെലിവിഷനോ ഓണ്‍ ചെയ്യുക
  • പാട്ടു കേള്‍ക്കുക
  • പ്രാര്‍ത്ഥിക്കുക
  • ആരോടെങ്കിലും സംസാരിക്കുക
  • ആര്‍ക്കെങ്കിലും എന്തെങ്കിലും ചെറിയ സഹായം ചെയ്യുക
  • ഏതെങ്കിലും സംഗീതോപകരണം വായിക്കുക
  • പത്രം വായിക്കുക
  • കുളിക്കുക
  • ഷേവ് ചെയ്യുകയോ മുടി വെട്ടിക്കുകയോ ചെയ്യുക
  • വല്ലതും കഴിക്കുക
  • തന്റെയോ കൂട്ടുകാരുടെയോ കുട്ടികളുമൊത്ത് ഒന്നു പുറത്തുപോവുക
 7. മദ്യത്തില്‍ നിന്നു മാറിനില്‍ക്കാന്‍ താങ്കളെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്ന ആരെയെങ്കിലും വിളിച്ച് കാര്യം ചര്‍ച്ച ചെയ്യുക

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

സമാന ലേഖനങ്ങള്‍

Our website is protected by DMC Firewall!